നവ കേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവലോകന യോഗങ്ങള്‍ വിളിച്ചു. നാല് ദിവസങ്ങളിലായി 20 യോഗങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ നവ കേരള സദസ്സില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് അവലോകനം ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളും സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന വിവേചനം ജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടാണ് മന്ത്രിമാരും മുഖ്യമന്ത്രിയും സംസ്ഥാനത്തെമ്ബാടും പര്യടനം നടത്തിയത്. ജനങ്ങളില്‍ നിന്ന് എല്ലാ മണ്ഡലങ്ങളിലും പരാതികള്‍ സ്വീകരിക്കുക, അതിന് പരിഹാരം കാണുക, പ്രമുഖരെ പ്രഭാത വിരുന്നിലേക്ക് ക്ഷണിച്ച് സംസ്ഥാനത്ത് നടപ്പില്‍ വരുത്താവുന്ന വികസന-ക്ഷേമ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും നവ കേരള സദസ്സിന് ഉണ്ടായിരുന്നു.
എല്ലാ ജില്ലകളിലും നവ കേരള സദസിന്റെ ഭാഗമായി പ്രഭാത യോഗങ്ങള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിച്ചിരുന്നു. വികസന നിര്‍ദ്ദേശങ്ങള്‍ തേടുകയും ജനപ്രതിനിധികളുടെയടക്കം പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ നവ കേരള സദസ്സില്‍ നല്‍കിയ പരാതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഭൂരിഭാഗം കേസുകളിലും നടപടികള്‍ വൈകുന്നതായാണ് പരാതി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?