അമേരിക്കയില്‍ വീണ്ടും മലയാളി കൊലപാതകം; അച്ഛനെ മകന്‍ കുത്തിക്കൊന്നു

  • 17/02/2024

അമേരിക്കയില്‍ വീണ്ടും മലയാളി കൊലപാതകം. ന്യൂജേഴ്സിയിലെ പരാമസില്‍ മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെ മകൻ മെല്‍വിൻ തോമസ് കുത്തി കൊലപ്പെടുത്തി. 32 കാരനായ മെല്‍വിൻ പൊലീസിനെ വിളിച്ച്‌ കുറ്റസമ്മതം നടത്തി കീഴടങ്ങുകയായിരുന്നു. മെല്‍വിൻ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

അമേരിക്കയിലെ കലിഫോർണിയയില്‍ കഴിഞ്ഞ ദിവസം മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെൻ്റി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.

ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മരുന്ന് ഓവർ ഡോസ് നല്‍കിയോ തലയിണയോ മറ്റോ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു.

Related News