പൗരത്വ ഭേദഗതി നിയമം: ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി; കുവൈത്ത്‌ കെഎംസിസി

  • 12/03/2024


 കുവൈത്ത്‌‌ സിറ്റി : വൈവിധ്യങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തെ വ്യത്യസ്തമാക്കുന്നത്. ലോകത്തെവിടെയും കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പിൻവലിക്കുക. ഭരണ നേട്ടങ്ങൾ ഒന്നും ജനങ്ങളുടെ മുന്നിൽ വെക്കാനില്ലാത്തത് കൊണ്ടാണ് ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇത്തരം തീരുമാനം എടുക്കാൻ കേന്ദ്രം തയ്യാറാവുന്നുത്. മതേതരത്വത്തിനു മുറിവേൽപ്പിക്കുന്ന ഒരു തീരുമാനത്തോടും സന്ധി ചെയ്യാൻ തയ്യാറാകില്ലന്നും മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും കുവൈത്ത്‌‌ കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ആക്ടിങ് സെക്രട്ടറി ഫാസിൽ കൊല്ലം എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

Related News