കുട ഇഫ്താർ സംഗമം 2024 അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു

  • 19/03/2024


കേരളത്തിലെ ജില്ലാ സംഘടനകളുടെ കുവൈറ്റിലെ കൂട്ടായ്മ  കുട ( Kerala United District Association -KUDA) ഇഫ്താർ സംഗമം 2024 അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു. ജനറൽ കൺവീനർ അലക്സ് പുത്തൂരിൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൻ്റെ ഉദ്ഘാടനം ഡോ.അമീർ അഹമ്മദ് നിർവ്വഹിച്ചു. ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. ഇഫ്താർ കൺവീനർ എം.എ നിസ്സാം സ്വാഗതമാശംസിച്ച ചടങ്ങിന് ബിനോയി ചന്ദ്രൻ നന്ദി രേഖപ്പെടുത്തി. കൺവീനർമാരായ സേവ്യർ ആൻ്റെണി, നജീബ്.പി.വി, ഹമീദ് മധൂർ, അഡ്വ.മുഹമ്മദ് ബഷീർ ,സിറിൽ അലക്സ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 

മുൻ ഭാരവാഹികളായ സത്താർ കുന്നിൽ, പ്രേംരാജ്, ചെസിൽ ചെറിയാൻ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കാൾ, 14 ജില്ലാ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കേരളത്തിൻ്റെ  സാമൂഹിക മൈത്രിയുടെ നേർസാഷ്യമായ ചടങ്ങിൽ നോമ്പുതുറയും നടത്തപ്പെട്ടു

Related News