കെ കെ എം എ ഇഫ്താർ സംഗമം ജന സാഗരമായി

  • 23/03/2024


കുവൈത്ത് :  മനുഷ്യ പ്രകൃതിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആസ്വാധനങ്ങളും കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് പവിത്രമായ നോമ്പിന്റെ ശ്രേഷ്ഠത പടച്ച തമ്പുരാൻ നമ്മോട് പറഞ്ഞു പോയിട്ടുണ്ടന്നും, കരുണ കൊണ്ട് സഹജീവികൾക്ക് ഏറ്റവും വലിയ മാതൃക യായി മാറുവാൻ ഈ പുണ്ണ്യ മാസത്തിൽ ശ്രമിക്കണമെന്നും കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ അഹമ്മദി സോൺ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തികൊണ്ട് ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ പ്രമുഖ വാഗ്മി അബ്ദുൽ ഹകീം അഹ്സനി പാലക്കാട് അഭിപ്രായപ്പെട്ടു
കെ കെ എം എ അഹ്മ്മദി സോണൽ അതിന്റെ ബ്രാഞ്ചുകളായ ഫഹാഹീൽ, മഹ്ബൂല, അബുഹലിഫ, മംഗഫ്, ഫിന്റാസ് സംയുക്തമായി സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം ജനസാഗരമായി.ഇഫ്താർ മീറ്റ് മംഗഫ് നജാത് സ്കൂളിൽ കേന്ദ്ര ചെയർമാൻ എ പി അബ്ദുൽ സലാം ഉത്ഘാടനം ചെയ്തു കെ കെ എം എ അഹമ്മദി സോൺ പ്രസിഡന്റ് പി എം ഹാരിസ് അദ്യക്ഷം വഹിച്ചു കേന്ദ്ര പ്രസിഡന്റ് കെ ബഷീർ, കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ, വർക്കിംഗ് പ്രസിഡന്റ്മാരായ കെ സി റഫീഖ്, നവാസ് ഖാദിരി, എ ച് എ ഗഫൂർ, സംസം അബ്ദുൽ റഷീദ്, കേന്ദ്ര ട്രഷറർ മുനീർ കുനിയ എന്നിവർ സംസാരിച്ചു 
കെ കെ എം എ യുടെ വിവിധ സോൺ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു അഹമ്മദി സോൺ ജനറൽ സെക്രട്ടറി കെ ടി റഫീഖ് സ്വാഗതവും, വർക്കിംഗ് പ്രസിഡന്റ് സി എം അഷ്റഫ് നന്ദിയും പറഞ്ഞു.

Related News