റമളാനിൽ നേടിയെടുക്കുന്ന ആത്മശുദ്ധി ജീവിതത്തിലുടനീളം നിലനിർത്തുക- ഡോ : മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

  • 26/03/2024

കുവൈറ്റ്‌ :റമളാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം പകർത്തിയാൽ മാത്രമാണ് റമളാനിൽ വിജയിച്ചവരായി മാറുകയുള്ളൂവെന്ന് ഡോ :മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി ജഹ്‌റ മദ്രസ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ഇഫ്താർ സംഗമ സദസ്സിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു കൊണ്ട് ഉൽബോധനം നൽകി.സമൂഹത്തിൽ പിന്നോക്കം നിൽകുന്നവരെ ചേർത്ത് പിടിച്ചു അവരെ മുഖ്യ ധാരയിൽ കൊണ്ട് വരാൻ ശ്രമിക്കുന്നവർക്ക് പിന്തുണ നൽകാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ സി എഫ് ജഹ്‌റ മദ്രസ്സ ഉസ്താദ് ഇർഷാദ് സഖാഫിയുടെ നേതൃത്വത്തിൽ മദ്രസ്സ വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ച ബുർദ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ അബ്ദുറഹിമാൻ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.ഐ സി എഫ് ജഹ്‌റ സെൻട്രൽ വൈസ് പ്രസിഡന്റ മുഹമ്മദ്‌ ഫദ്ഫരി അധ്യക്ഷത വഹിച്ചു.കർണാടക കൾച്ചറൽ ഫൌണ്ടേഷൻ ജഹ്‌റ സെക്ടർ പ്രസിഡന്റ് ഷഫീഖ് അഹ്സനി ഉത്ഘാടനം നിർവ്വഹിച്ചു.

ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി അബ്ദുള്ള വടകര, ഖാദിസിയ്യ ജഹ്‌റ സെൻട്രൽ പ്രസിഡന്റ് റാഫി ജൗഹരി തെന്മല എന്നിവർ സംബന്ധിച്ചു.
നാഷണൽ പ്രസിഡന്റ്‌ അലവി സഖാഫി തേഞ്ചേരി സമാപന പ്രാർത്ഥന നിർവ്വഹിച്ചു.

ചടങ്ങിൽ ശാക്കിർ ചെറുവല്ലൂർ സ്വാഗതവും ഹാഫിസ് മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Related News