പ്രവർത്തനങ്ങൾ അന്യുന മാക്കി പ്രത്യാശയോടെ ലൈലത്തുൽ ക്വദ്‌ർനെ വരവേൽക്കാം- ഹുദാ സെന്റർ കെ എൻ എം ഇഫ്താർ മീറ്റ്

  • 30/03/2024



കുവൈത്ത്:. പരിശുദ്ധ റമദാനോട് അനുബന്ധിച്ചു കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് അബൂഹലീഫ അൽ സഹൽ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഇഫ്താർ പൊതു യോഗത്തിന് അബുല്ല കാരക്കുന്ന് അധ്യക്ഷം വഹിച്ചു. ഹുദ സെന്റർ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ അടക്കാനി സ്വാഗതവും ദഅവ സെക്രട്ടറി വീരാൻ കുട്ടി സ്വലാഹി നന്ദിയും പറഞ്ഞു.  സെന്റർ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ഹമീദ് കൊടുവള്ളി സെന്റർ ന്റെ പ്രസക്തിയും പ്രവർത്തനങ്ങളും വിശദീകരിച്ചു സംസാരിച്ചു. ഐ. എസ്. എം. കേരള ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി.
റമദാനിന്റെ അവസാന പത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ ഏറ്റവും ഉത്സാഹത്തോടെ  ആരാധന കർമങ്ങളിൽ സജീവരാകുവാനും ഒപ്പം സഹജീവികൾക്ക് വേണ്ടിയുള്ള  കാരുണ്യപ്രവർത്തനങ്ങളിൽ  ഭാഗഭാക്കാകുവാനും ഹുദ സെന്റർ പൊതുയോഗം വിശ്വാസികളെ ഓർമിപ്പിച്ചു.
 
 കുവൈത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബമായും അല്ലാതെയും ധാരാളംപേർ  ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. സ്ത്രീകൾക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾക്ക് കുവൈത്ത് എം. ജി. എം. ഭാരവാഹികൾ നേതൃത്വം നൽകി.
കുവൈത്തിലെ വിവിധ സംഘടന, പ്രസ്ഥാന നേതാക്കളായ ഇബ്രാഹിം കുന്നിൽ, എഞ്ചിനീയർ നവാസ് (കെ കെ എം എ) ബഷീർ ബാത്ത (കെ എം സി സി), അബ്ദുൽ ജലീൽ (കെ ഐ ജി ),  റാഫി നൻദി  (എം. ഇ. എസ്.) ഗുരു പ്രസാദ് കദ്രി (അൽ മുസയ്നി എക്സ്ചേഞ്ച്) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.  ഹുദാ സെന്റർ ഭാരവാഹികളായ ജസീർ പുത്തൂർ പള്ളിക്കൽ, ആദിൽ സലഫി അബൂബക്കർ വടക്കാഞ്ചേരി, അഷ്‌റഫ്‌ എൻ. എം., അഹ്‌മദ്‌ പൊറ്റയിൽ മൂസാ പല്ലാട്ട്,  ഫിറോസ് മുണ്ടോടൻ, ആഷിക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related News