ട്രാസ്‌ക് ഇഫ്താർ സംഗമം 2024

  • 06/04/2024



കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബിജു കടവി അദ്ധ്യക്ഷത വഹിച്ച ഇഫ്താർ സംഗമ ചടങ്ങിൽ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ശ്രീ. ബിജു സി ഡി സ്വാഗതം പറഞ്ഞു. വിശിഷ്ട അതിഥിയും സാമൂഹ്യ പ്രവർത്തകനുമായ മനോജ്‌ മാവേലിക്കര,  ട്രാസ്ക് വനിതാവേദി ജനറൽ കൺവീനർ ജെസ്‌നി ഷമീർ, ട്രാസ്‌ക് വൈസ് പ്രസിഡന്റ്‌ ജഗദാംബരൻ, ട്രാസ്കിന്റെ ആനുവൽ സ്പോൺസർ ആയ ജോയ് ആലുക്കാസ്  പ്രതിനിധി സൈമൺ പള്ളിക്കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനും ചടങ്ങിലെ മുഖ്യപ്രഭാഷകനുമായ  ഫൈസൽ മഞ്ചേരി തന്റെ ഇഫ്‌താർ സന്ദേശത്തിൽ, റംസാൻ വ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് നോമ്പുതുറ നടത്തുകയും അസോസിയേഷൻ മുൻ ഭാരവാഹികൾ, ഏരിയ കൺവീനർമാർ, ഇലക്ഷൻ കമ്മീഷണർ, ഉപദേശക സമിതി അംഗങ്ങൾ, മറ്റു ജില്ലാ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മീഡിയ കൺവീനർ സതീഷ് പൂയത്ത്,
സ്പോർട്സ് കൺവീനർ ജിൽ ചിന്നൻ, വനിതാവേദി സെക്രട്ടറി ഷാന ഷിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അസോസിയേഷൻറെ ഫഹാഹീൽ ഏരിയയിലെ ഫഹാഹീൽ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ 300 ഇൽ അധികം പേർ പങ്കെടുത്തു.
ഇഫ്താർ വിരുന്നിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്കും, അസോസിയേഷൻ കുടുംബാംഗങ്ങൾക്കും ട്രാസ്‌ക് ട്രഷറർ തൃതീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

Related News