കെ.എഫ്.സി.ൽ സീസൺ 10 ൽ ടീം കണ്ണൂർ ക്രിക്കറ്റ്‌ ക്ലബ്‌ കൂവൈത്ത് ജേതാക്കളായി

  • 09/05/2024



കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്ത ക്രിക്കറ്റ് ടൂർണമെന്റായ കെ.എഫ്.സി.ൽ സീസൺ 10 ൽ ടീം കണ്ണൂർ ക്രിക്കറ്റ്‌ ക്ലബ്‌ കൂവൈത്ത് ജേതാക്കളായി. അബുഹലീഫ എൻ സി സി ഗ്രൗണ്ടിൽ നടന്ന ആവശോജ്വലമായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റൈസിംഗ് സ്റ്റാറിനെ 16.3 ഓവറിൽ 129 റണ്ണിന് ആൾ ഔട്ട്‌ ആക്കിയതിനു ശേഷം, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടീം കെ സി സി 12.3 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഫൈനലിലെ മികച്ച കളിക്കാരൻ ആയി 30 ബോളിൽ 75 റൺസ് നേടിയ കെ സി സി യുടെ ഷിനു ജോൺ തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കായുള്ള ട്രോഫി കണ്ണൂർ സി സി ടീം ക്യാപ്ടൻ ഷെഫീർ ഷെഫി, വൈസ് ക്യാപ്ടൻ റോബിൻ മാത്യു, ടീം മാനേജർ ജെബിൻ ജോണി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Related News