തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം, ജൂൺ 10 മുതൽ നിയമസഭ സമ്മേളനം

  • 24/05/2024

തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസിൽ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനം. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സഭാ സമ്മേളനം വിളിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യും. 

ഈ സമ്മേളനത്തിൽ തന്നെ തദ്ദേശ വാർഡ് വിഭജന ബിൽ കൊണ്ടുവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ വാർഡിലും ഒരു സീറ്റ് വീതം അധികം വരുന്ന നിലയിൽ വാർഡ് വിഭജനത്തിനാണ് സർക്കാർ ആലോചിക്കുന്നത്.

Related News