ഫഹാഹീലിൽ നേപ്പാളിയുടെ മദ്യനിർമ്മാണകേന്ദ്രത്തിൽ റെയ്ഡ്, അബു ഹലീഫയിൽ മദ്യം വിതരണം ചെയ്ത ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു.

  • 16/08/2025



കുവൈറ്റ് സിറ്റി : കുവൈത്തിലുണ്ടായ മദ്യദുരന്തത്തിനെത്തുടർന്ന് സുരക്ഷാ പരിശോധനകൾ ശക്തമാക്കി സുരക്ഷാ ഏജൻസികൾ, ഫഹാഹീൽ പ്രദേശത്തെ ഒരു നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യനിർമ്മാണകേന്ദ്രത്തിൽ അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി, മദ്യ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു, കൂടാതെ, അബു ഹലീഫ പ്രദേശത്ത് മദ്യം വിതരണം ചെയ്തതിന് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Related News