ഈ അദ്ധ്യയന വർഷം മുതല്‍ വിദ്യാർത്ഥി കണ്‍സഷന് ഓണ്‍ലൈൻ രജിസ്ട്രേഷൻ സംവിധാനമൊരുക്കുമെന്ന് കെഎസ്‌ആർടിസി. 2024 - 25 അദ്ധ്യയന വർഷം മുതല്‍ കെഎസ്‌ആർടിസി ബസുകളിലെ വിദ്യാർഥി കണ്‍സഷൻ ഓണ്‍ലൈനിലേക്ക് മാറും. കെഎസ്‌ആർടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്ട്രേഷൻ ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.
https://www.concessionksrtc.com എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി പൂർത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറില്‍ ഒരു മെസ്സേജ് വരും. പ്രസ്തുത അപേക്ഷ സ്കൂള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും. തുക അടച്ചാല്‍ ഏത് ദിവസം നിങ്ങളുടെ കണ്‍സെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്‌എംഎസ് വഴി അറിയാം.
ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനും സൗകര്യമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കുവാനായി പ്രസ്തുത വെബ്സൈറ്റില്‍ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. സ്വന്തമായോ അക്ഷയ, ഫ്രണ്ട്സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാർത്ഥികള്‍ക്ക് രജിസ്ട്രേഷൻ ചെയ്യാം.
നിലവില്‍ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 02.06.2024 നു മുൻപ് https://www.concessionksrtc.com എന്ന വെബ്സൈറ്റില്‍ School Registration/College registration സെലക്‌ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി രജിസ്റ്റർ ചെയ്യാം. മൂന്നുമാസമാണ് സ്റ്റുഡൻസ് കണ്‍സഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്‌ആർടിസി സ്റ്റുഡന്റ്സ് കണ്‍സഷനും ആർഎഫ്‌ഐഡി സംവിധാനത്തിലേക്ക് മാറും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?