വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂര്‍ത്തിയായി,ജൂണ്‍ അവസാനം ട്രയല്‍ നടത്താനാകുമെന്ന് മന്ത്രി വിഎൻവാസവൻ

  • 10/06/2024

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായി.ജൂണ്‍ അവസാനം ട്രയല്‍ നടത്താനാകുമെന്ന് മന്ത്രി വിഎൻവാസവൻ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെർത്ത് 92%, യാർഡ് 74% പൂർത്തിയായി.തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചർച്ച നടന്നു.അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.


വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്ബനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകള്‍ സര്‍ക്കാര്‍ അംഗീകരിച്ച്‌ചിരുന്നു. വിസില്‍ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനാണ് തീരുമാനം. ട്രയല്‍ റണ്‍ തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന് തീരുമാനം ആശ്വാസം പകരുമെങ്കിലും സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധിയില്‍ വിസിലെടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കും

Related News