തേർഡ് റിങ് റോഡിന്റെ ഈ ഭാഗം വെള്ളിയാഴ്ച താൽകാലികമായി അടയ്ക്കും

  • 11/06/2024

 


കുവൈത്ത് സിറ്റി: ഇസ്‌തിക്‌ലാൽ റോഡിൽ നിന്ന് ധൈയയുടെ വശത്ത് നിന്ന് കെയ്‌റോ സ്‌ട്രീറ്റിലേക്കുള്ള മൂന്നാമത്തെ റിംഗ് റോഡ് താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ച അറ്റക്കുറ്റപണികൾ നടക്കുന്നതിന്റെ ഭാ​ഗമായാണ് റോഡ് അടയ്ക്കുന്നത്. 48 മണിക്കൂറിന് ശേഷം പൂർണമായും ​ഗതാ​ഗതം പുനസ്ഥാപിക്കുമെന്നും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.

Related News