തീപിടുത്ത ദുരന്തത്തിൽ പരിക്കേറ്റവർക്ക് ആശ്വാസമേകി പ്രവാസി വെൽഫെയർ കുവൈത്ത്

  • 19/06/2024

 


ഫഹാഹീൽ :- മംഗഫ് തൊഴിലാളി ക്യാമ്പിൽ തീപിടുത്ത ദുരന്തത്തിൽ വിട പറഞ്ഞവർക്ക് അനുശോചനം അറിയിക്കുന്നതോടൊപ്പം പരിക്കേറ്റവരെ പ്രവാസി വെൽഫെയർ കുവൈത്ത് നേതാക്കൾ സന്ദർശിച്ചു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് മറ്റൊരു താമസ സ്ഥലത്ത് കഴിയുന്നവർക്ക് ആശ്വാസമേകുകയും കൗൺസിലിംഗ് ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു

അപകടം നടന്ന ദിവസം സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രവാസി വെൽഫെയർ കുവൈത്ത് നേതാക്കൾ സന്ദർശിക്കുകയും ചെയ്തിരുന്നു

പരിക്കേറ്റവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കുവൈത്ത് അധികൃതർക്ക് അറബി ഭാഷയിൽ ട്രാൻസിലേറ്റ് ചെയ്ത് പ്രവർത്തകർ സേവനമനുഷ്ഠിച്ചു


കേന്ദ്ര പ്രസിഡന്റ് ലായിക് അഹമ്മദ് , ജനറൽ സെക്രട്ടറി രാജേഷ് മാത്യു , സെക്രട്ടറിമാരായ അഷ്കർ മാളിയേക്കൽ , സഫ് വാൻ 
വൈസ് പ്രസിഡണ്ടുമാരായ റഫീഖ് ബാബു, അനിയൻ കുഞ്ഞ് 
ടീം വെൽഫെയർ അസിസ്റ്റന്റ് കൺവീനർ ഷംഷീർ , ഫഹാഹീൽ യൂണിറ്റ് പ്രസിഡന്റ് ശംസുദ്ധീൻ പാലാഴി , ടീം വെൽഫെയർ ഫഹാഹീൽ യൂണിറ്റ് കൺവീനർ ഷമീർ കെ സി , ഫഹാഹീൽ യൂണിറ്റ് സെക്രട്ടറി അബ്ദുറഹ്മാൻ , യൂണിറ്റ് അംഗം നയീം എന്നിവർ നേതൃത്വം നൽകി


Related News