'Santhome Fest 2024' റാഫിൾ കൂപ്പൺ പ്രകാശനവും ആദ്യവിൽപ്പനയും

  • 25/06/2024


കുവൈറ്റ്, സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ 2024 വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ "Santhome Fest 2024” ന്റെ ഭാഗമായുള്ള റാഫിൾ കൂപ്പൺ പ്രകാശനവും ആദ്യ വിൽപ്പനയും 2024 ജൂൺ 22 ശനിയാഴ്ച്ച വി. കുർബാനയ്ക്ക് ശേഷം അഹമദി, സെന്റ് പോൾസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.

റാഫിൾ കൂപ്പൺ കമ്മറ്റി അംഗങ്ങളായ ജിതിൻ എം ജോർജ്, ജോബിൻ ജോസ് എന്നിവർ ചേർന്ന് കൂപ്പൺ ഇടവകയുടെ അഡ്മിനിസ്ട്രേറ്റീവ് വികാരി റവ. ഫാ.സുബിൻ ഡാനിയേലിനും, റവ. ഫാ. ജോമോൻ ചെറിയാന് നൽകികൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. തുടർന്ന് റാഫിൾ കൂപ്പൺ കൺവീനറായ രാജു അലക്സാണ്ടറിനു കൈമാറുകയും ചെയ്തു.

റാഫിൾ കൂപ്പണിന്റെ ആദ്യവിൽപ്പന ഇടവക ട്രസ്റ്റി വിനോദ് വർഗീസിൽ നിന്ന് ആദ്യതുക അഡ്മിനിസ്ട്രേറ്റീവ് വികാരി റവ. ഫാ.സുബിൻ ഡാനിയേൽ ഏറ്റുവാങ്ങി ഫിനാൻസ് കൺവീനർ റെജി പി ജോണിന് കൈമാറി. മലങ്കര സഭാ മാനേജിങ് കമ്മറ്റി അംഗവും റാഫിൾ കൂപ്പൺ കോ-കൺവീനറുമായ പോൾ വർഗീസ് സ്പോൺസേഴ്സിനു നന്ദിപറയുകയും ചെയ്തു.

ഇടവക ട്രസ്റ്റി വിനോദ് വർഗീസ്, ആക്ടിംഗ് സെക്രട്ടറി ബിനു പി ആൻഡ്രൂസ്, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, Santhome Fest 2024 ജനറൽകൺവീനർ മനോജ് സി തങ്കച്ചൻ , മറ്റ് കൺവീനർമാർ, കമ്മറ്റി അംഗങ്ങൾ മുതലയാവർ സന്നിഹിതരായിരുന്നു.

Related News