കെ കെ എം എ 24 ലാമത്തെ പൊതു കിണർ മലപ്പുറത്ത് പൊതു സമൂഹത്തിനായി തുറന്നു കൊടുത്തു

  • 26/06/2024



കുവൈത്ത് : പ്രവാസിയുടെ കാരുണ്ണ്യ ബോധവും, സഹിഷ്ണുതയും എന്നും മാതൃകയാണ് മാനുഷിക മൂല്യങ്ങൾ കൊണ്ട് മഹത്വ വത്കരിക്കുന്നത് അവർ വിഭാവനം ചെയുന്ന നന്മകൾ നിറഞ്ഞ പ്രവർത്തനങ്ങളാണ് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മലപ്പുറം ജില്ലയിലെ പാതാർ പോത്തും കല്ല് ഗ്രാമത്തിൽ പൊതു സമൂഹത്തിനായി തുറന്നു കൊടുത്ത 24 ലാമത്തെ കിണറിന്റെ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് മറിയാമ്മ ജോർജ് ( മെമ്പർ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ) അഭിപ്രായപ്പെട്ടു 
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ ച് അലികുട്ടി ഹാജി സ്വാഗതം പറഞ്ഞു സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലടി ആദ്യക്ഷം വഹിച്ചു മുഹമ്മദ് കുഞ്ഞി ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി
കെ കെ എം എ നിർമിച്ചു നൽകിയ പൊതു കിണറിന് ഒരു സെന്റ് സ്ഥലം അനുവദിച്ചു തന്ന പാത്തെച്ചാണ് മുഹമ്മദ് സാഹിബിനെ സദസ്സിൽ വെച്ച് ആദരിച്ചു.
നിലമ്പൂർ പോത്തും കല്ല് വാർഡ് മെമ്പർ ഹാരിസ്, എ എ പ്രകാശൻ, എം എ ജോസ് ( പ്രസിഡന്റ് പോത്തും കല്ല് സഹകരണ ബാങ്ക് ) കെ കെ എം എ നേതാക്കളായ ബഷീർ അമേത്ത്, എം കെ മുസ്തഫ, എം കെ സാബിർ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഉമ്മർ പൊന്നാനി, സെക്രട്ടറി കെ ടി അബ്ദുൽ സലാം, മുഹമ്മദ് കുട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു 
കെ കെ എം എ സോഷ്യൽ പ്രൊജക്റ്റ് സ്ഥാപിച്ച കുടി വെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി നിയന്ത്രിക്കുകയും നാല്പത് ദിവസം കൊണ്ട് പ്രൊജക്റ്റ് പൂർത്തിയാക്കിയതിൽ നേതൃത്വം നൽകിയ ഡോമനിക് യോഗത്തിന് നന്ദി പറഞ്ഞു

Related News