ബിജെപി നേതാവും കര്‍ണാടക എംപിയും മുന്‍ മന്ത്രിയുമായ കെ സുധാകറിന്റെ അനുയായികള്‍ സംഘടിപ്പിച്ച നന്ദി പ്രകടത്തില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമായി മദ്യവിതരണം.
മദ്യം വാങ്ങാനായി നില്‍ക്കുന്നവരുടെ നീണ്ട നിരയും സുരക്ഷയൊരുക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യമദ്യവിതരണം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജനങ്ങളോട് നന്ദി അറിയിക്കാനായാണ് ചിക്കബെല്ലാപൂരില്‍ സുധാകറിന്റെ അനുയായികള്‍ പരിപാടി സംഘടിപ്പിച്ചത്. 1.6 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ സുധാകര്‍ പരാജയപ്പെടുത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?