ബംഗാളിലെ വിസി നിയമനം: മുന്‍ ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായി സമിതിയെ നിയോഗിച്ച്‌ സുപ്രീം കോടതി

  • 08/07/2024

മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിനെ പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുള്ള സെര്‍ച്ച്‌ കം സെലക്ഷന്‍ കമ്മിറ്റിയുടെ തലവനായി നിയമിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലളിതിനെ സുപ്രീംകോടതി കമ്മിറ്റി അധ്യക്ഷനായി നിയമിച്ചത്.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ആനന്ദ ബോസും സര്‍ക്കാരും തമ്മില്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ അഭിപ്രായ ഭിന്നതകള്‍ ഉണ്ട്. ഇത് പരിഹരിക്കുന്നതിനായി സംസ്ഥാനവും ഗവര്‍ണറുടെ ഓഫീസും യോജിച്ചുകൊണ്ട് ഒരു സമിതി രൂപീകരിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവര്‍ നിര്‍ദേശിച്ചു. ഇതിനായി രണ്ടാഴ്ചയാണ് സുപ്രീംകോടതി സമയം അനുവദിച്ചിരിക്കുന്നത്. 

Related News