കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദുമതത്തിന് എതിരായി ഒന്നുമില്ലെന്ന് ജ്യോതിര്‍ മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകവും അധാര്‍മികവുമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മുഴുവന്‍ ഹിന്ദു സമൂഹത്തെയും അക്രമകാരികളായി ചിത്രീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ പ്രസംഗം താന്‍ സശ്രദ്ധം പൂര്‍ണമായി ശ്രദ്ധിച്ചെന്നും, ഹിന്ദുമതം അക്രമത്തെ നിരാകരിക്കുന്നതാണ് എന്നാണ് രാഹുല്‍ അതില്‍ പറഞ്ഞിരിക്കുന്നതെന്നും ശങ്കരാചാര്യര്‍ വിശദീകരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?