മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ വീണ്ടും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുലിന്റെ സന്ദര്‍ശനം. കുക്കി-മെയ്തി മേഖലകളിലെ ദുരിതാശ്വാസ ക്യാമ്ബുകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരില്‍ പോകുമോ എന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തിന് ഇത് ട്രാജഡി ടൂറിസമെന്നാണ് ബിജെപി മറുപടി.
ഇത്തവണ താന്‍ മണിപ്പൂരില്‍ വന്നത് ജനങ്ങളെ കേള്‍ക്കാനും അവരില്‍ ആത്മവിശ്വാസം വളര്‍ത്താനുമാണ്. മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കും. ഇന്ത്യയിലെവിടെയും ഇതുപോലെ സാഹചര്യം കണ്ടിട്ടില്ല. താന്‍ മണിപ്പൂരിലെത്തിയത് ജനങ്ങളുടെ സഹോദരനായാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?