അസമില്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടത് ആറ് കാണ്ടാമൃഗമെന്ന് റിപ്പോർട്ട്. 130 വന്യ ജീവികളാണ് പ്രളയത്തില്‍ കാസിരംഗ ദേശീയ പാർക്കില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അടുത്ത കാലങ്ങളിലുണ്ടായതില്‍ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് അസമിലുണ്ടായിരിക്കുന്നത്. ചത്ത വന്യജീവികളില്‍ ബഹുഭൂരിപക്ഷവും മുങ്ങിമരിച്ചതാണെന്നാണ് ബിബിസി റിപ്പോർട്ട്. 117 ഹോഗ് മാനുകള്‍, 2 സാമ്ബാർ മാൻ, ഒരു കുരങ്ങൻ, ഒരു നീർനായ എന്നിവയാണ് വെള്ളപ്പൊക്കത്തില്‍ കൊല്ലപ്പെട്ടത്.
നേരത്തെ 2017ല്‍ 350 വന്യജീവികളാണ് വെള്ളപ്പൊക്കത്തിലും വാഹനങ്ങള്‍ തട്ടിയും കൊല്ലപ്പെട്ടത്. വെള്ളപ്പൊക്കത്തില്‍ നിന്ന് 97 വന്യജീവികളെ രക്ഷിച്ചതായും ദേശീയ പാർക്ക് അധികൃതർ വിശദമാക്കിയിട്ടുണ്ട്. 25ഓളം ജീവികള്‍ക്ക് ചികിത്സ നല്‍കുകയാണെന്നും ശേഷിച്ചവയെ ചികിത്സ നല്‍കി തിരികെ അയച്ചതായും പാർക്ക് അധികൃതർ വിശദമാക്കുന്നത്. ലോകത്തില്‍ തന്നെ ഏറ്റവുമധികം ഒറ്റക്കൊമ്ബൻ കാണ്ടാമൃഗമുള്ള ദേശീയ പാർക്കാണ് കാസിരംഗയിലേത്.
അതേസമയം വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് ആകെ മരണസംഖ്യ 72 ആയി ഉയർന്നു. അരുണാചല്‍ പ്രദേശിലെ കർസിംഗയില്‍ മണ്ണിടിച്ചില്‍ കാരണം പ്രധാനപാതകള്‍ അടച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ്. അയോധ്യയില്‍ സരയു നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?