മുംബൈയില്‍ ശിവസേന നേതാവിൻ്റെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി മിഹിർ ഷാ അറസ്റ്റില്‍. അപകടത്തിന് പിന്നാലെ ബിഎംഡബ്യൂ കാർ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. 24 കാരനായ പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.
ഇയാളും സുഹൃത്തുക്കളും രാത്രി കയറിയ ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞദിവസം പ്രതിയുടെ അച്ഛനും ശിവസേന ഷിൻഡെ പക്ഷം നേതാവുമായ രാജേഷ് ഷായെയും ഇവരുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ രാജേഷ് ഷായെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പ്രതിയെ സംരക്ഷിക്കാൻ രാഷ്ട്രീയ നീക്കം നടക്കുന്നതായി ശിവസേന ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. രാഷ്ട്രീയ ആരോപണങ്ങള്‍ മുറുകുന്നതിനിടെയാണ് പ്രതി മിഹിർ ഷാ അറസ്റ്റിലാവുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?