വീണ്ടും കോളറ, തലസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, ജാഗ്രതാ നിര്‍ദ്ദേശം

  • 10/07/2024

നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തില്‍ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്ബിളാണ് പോസിറ്റീവായത്.

ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തില്‍ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.

Related News