പാലക്കാട്ടെ ആർഎസ്‌എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിനെതിരായ ഹർജി തള്ളണമെന്ന് എൻഐഎ സുപ്രീംകോടതിയില്‍. ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ രീതി.
ഇതിനായി തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട്. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യുഎപിഎയുടെ പരിധിയില്‍ വരുമെന്നും എൻഐഎ വ്യക്തമാക്കുന്നു. എൻഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നല്‍കിയ ഹർജിയിലാണ് സത്യവാങ്മൂലം നല്‍കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?