മയക്കുമരുന്നിനെതിരെയുള്ള ക്യാമ്പയിൻ ഊർജിതം; കുവൈത്തിൽ 19 മാസത്തിനിടെ പിടിച്ചെടുത്തത് 4600 കിലോ

  • 12/07/2024


കുവൈത്ത് സിറ്റി: സുരക്ഷാ മുൻഗണനകളുടെ പട്ടികയിൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് വലിയ പ്രാധാന്യം നൽകി ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് പ്രതിരോധത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ ഏജൻസികളുടെ കൂട്ടായ ശ്രമങ്ങളിലൂടെ മയക്കുമരുന്ന് എന്ന വിപത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2023 ജനുവരി ഒന്ന് മുതൽ കഴിഞ്ഞ ജൂലൈ അവസാനം വരെയുള്ള 19 മാസത്തിനിടെ ഏകദേശം 4,600 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർത്ഥങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു.

അവയിൽ വലിയ അളവിൽ കടൽ വഴി ഇറക്കുമതി ചെയ്ത ലഹരിമരുന്നുകളും ഉൾപ്പെടുന്നു. കൂടാതെ 32 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. ഇതേ കാലയളവിൽ, 570 ദിവസങ്ങളിലായി തോക്കുകളും വൻതുകകളും കൂടാതെ, പ്രതിദിനം എട്ട് കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളും 56,000 മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News