ഫിൻ സ്വിമ്മിങ്ങിൽ ലോക റെക്കോർഡ് തകർത്ത് കുവൈത്തി ചാമ്പ്യൻ മൻസൂർ അൽ മൻസൂർ

  • 12/07/2024


കുവൈത്ത് സിറ്റി: കുവൈത്ത് ഫിൻസ്വിമ്മിംഗ് ചാമ്പ്യൻ മൻസൂർ അൽ മൻസൂർ മാസ്റ്റേഴ്സ് വിഭാഗത്തിലെ ലോക റെക്കോർഡ് തകർത്ത് 50 എപി വിഭാഗത്തിൽ സ്വർണം നേടി. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ 16:06 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം റെക്കോർഡ് തിരുത്തി കുറിച്ചത്. ഫിൻ നീന്തലിൽ ദേശീയ ടീം ചാമ്പ്യൻ മുഹമ്മദ് അൽ അജ്മിയും 50 ബിഎഫ് വിഭാഗത്തിൽ വെങ്കല മെഡൽ നേടി. കൂടാതെ ദേശീയ ടീം താരം ഫഹദ് അൽ കന്ദാരിക്കും രണ്ട് പുതിയ ദേശീയ റെക്കോർഡുകൾ പേരിലാക്കി. 8x50 വിഭാഗത്തിൽ 11:58 സമയവും 4x50 വിഭാഗത്തിൽ 4:00 സമയവും രേഖപ്പെടുത്തിക്കൊണ്ടാണ് ഈ നേട്ടം.

Related News