വിരമിച്ച ജീവനക്കാരിയിൽ നിന്ന് 12,000 ദിനാർ തട്ടിയെടുത്ത കേസിൽ പൗരനെ വെറുതെ വിട്ടു

  • 12/07/2024


കുവൈത്ത് സിറ്റി: ലാഭകരമായ പദ്ധതിയുണ്ടെന്ന് വിശ്വസിപ്പിച്ച് വിരമിച്ച ജീവനക്കാരിയിൽ നിന്ന് 12,000 ദിനാർ തട്ടിയെടുത്ത കേസിൽ ഒരു പൗരനെ ക്രിമിനൽ കോടതി വെറുതെവിട്ടു. ഒരു നിക്ഷേപ കമ്പനിയുടെ പരസ്യത്തിൽ രജിസ്റ്റർ ചെയ്തതിന് ശേഷം തന്നെ വിളിച്ച് ഒരു പ്രോഗ്രാം ഡൗൺലോഡ് ചെയ്യിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. തുടർന്ന് പ്രതിയെ പ്രതിയെ വിചാരണയ്ക്ക് റഫർ ചെയ്തു. വ്യാജ ബാങ്ക് പേപ്പറുകൾ നിർമ്മിച്ച് തട്ടിപ്പിലൂടെ ഇരയുടെ പണം പിടിച്ചെടുത്തതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തി. എന്നാൽ, കുറ്റകൃത്യത്തിൻ്റെ ഘടകങ്ങൾ കേസിൽ ഇല്ലെന്നും ക്രിമിനൽ ഉദ്ദേശം ഇല്ലെന്നും തൻ്റെ ക്ലയൻ്റിനെതിരായ അറസ്റ്റ് നടപടികൾ അസാധുവാണെന്നും പ്രതിഭാ​ഗം അഭിഭാഷക അനം ഹൈദർ വാദം ഉന്നയിച്ചു.

Related News