ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലിചെയ്യുന്നത് കുവൈത്തിൽ

  • 13/07/2024


കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന സ്ത്രീ പൗരന്മാരുടെ ശതമാനം ഏറ്റവും കൂടുതൽ കുവൈത്തിൽ. 2023ൽ ഇത് 57.9 ശതമാനത്തിലെത്തിയെന്ന് കുവൈത്ത് യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ വിമൻസ് സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻ്റർ മേധാവി ഡോ. ലുബ്ന അൾ ഖ്വദി പറഞ്ഞു. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി കുവൈത്ത് അവരുടെ വിരമിക്കൽ പ്രായം 50 ൽ നിന്ന് 53 ആക്കി ഉയർത്തിയിരുന്നു. 

സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയുടെ മൂല്യവത്തായ വിഭവമാണ് നല്ല വിദ്യാഭ്യാസമുള്ള സ്ത്രീകളെന്നും അൽ ഖ്വദി പറഞ്ഞു. സ്വകാര്യ മേഖലയിൽ കുടുംബ സൗഹൃദ നയങ്ങൾ സ്വീകരിക്കുന്നത് വിവാഹിതരായ യുവതികളെ ഈ ഉൽപ്പാദന മേഖലയിലേക്ക് ആകർഷിക്കും. തൊഴിൽ വിപണിയിലെ ലിംഗസമത്വത്തിൻ്റെ തത്വങ്ങൾ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കുടിയേറ്റ തൊഴിലാളികളുടെ ആവശ്യം കുറയ്ക്കുന്നതിനും ഇടയാക്കുമെന്നും ലുബ്ന അൾ ഖ്വദി കൂട്ടിച്ചേർത്തു.

Related News