ഫൈലാക ദ്വീപിൽ പുതിയ എണ്ണ, വാതക പാടം കണ്ടെത്തി

  • 14/07/2024


കുവൈറ്റ് സിറ്റി : ഫൈലാക്ക ദ്വീപിന് കിഴക്ക് സ്ഥിതി ചെയ്യുന്ന അൽ-നുഖാദ സമുദ്ര മേഖലയിൽ ഗണ്യമായ എണ്ണ, വാതക ഫീൽഡ് കണ്ടെത്തിയതായി പെട്രോളിയം കോർപ്പറേഷൻ സിഇഒ ഷെയ്ഖ് നവാഫ് അൽ-സൗദ് പ്രഖ്യാപിച്ചു. 

15,000 അടിയിലധികം താഴ്ചയിലാണ് പാടം കണ്ടെത്തിയത്. ഈ സ്രോതസ്സുകൾ അനുസരിച്ച്, പുതിയ കണ്ടെത്തലിൽ വലിയ അളവിൽ എണ്ണയും വാതകവും അടങ്ങിയിരിക്കുന്നു, ഇത് ഏകദേശം 3 ബില്യൺ ബാരൽ എണ്ണയ്ക്ക് തുല്യമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് മൂന്ന് വർഷത്തേക്ക് കുവൈറ്റിൻ്റെ മുഴുവൻ ഉൽപാദനത്തിന് തുല്യമാണ്.

Related News