ആൾമാറാട്ടം അടക്കം വിവിധ കുറ്റങ്ങൾ; പ്രവാസി ഡോക്ടർക്ക് അഞ്ച് വർഷം തടവ് ശിക്ഷ

  • 14/07/2024


കുവൈത്ത് സിറ്റി: ആൾമാറാട്ടം അടക്കം വിവിധ കുറ്റങ്ങൾക്ക് ഈജിപ്ഷ്യൻ ഡോക്ടറെ അഞ്ച് വർഷം തടവിന് ശിക്ഷിക്കാനുള്ള ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു. കുവൈത്തി പൗരയായി ആൾമാറാട്ടം നടത്തുക, ഈജിപ്തിൽ നിന്ന് മോഷ്ടിച്ച പാസ്‌പോർട്ട് ഉപയോഗിച്ച് കുവൈത്തിൽ പ്രവേശിക്കുക, പൗരയെ പോലെ മുഖഭാവം മാറ്റുക എന്നീ കുറ്റങ്ങളിലാണ് ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നേരത്തെ, പബ്ലിക് പ്രോസിക്യൂഷൻ ഡോക്ടറെ 21 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാനും സെൻട്രൽ ജയിലിലേക്ക് റഫർ ചെയ്യാനും ഉത്തരവിട്ടിരുന്നു. തുടർന്ന് തുടർനടപടികൾക്കായി കേസ് ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Related News