പ്രായപൂർത്തിയാകാത്ത കുട്ടിയോട് ക്രൂരത; പ്രവാസി അധ്യാപകന് 10 വർഷം കഠിന തടവ്

  • 15/07/2024


കുവൈത്ത് സിറ്റി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഈജിപ്ഷ്യൻ ഇസ്‌ലാമിക വിദ്യാഭ്യാസ അധ്യാപകനെ പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ച് കാസേഷൻ കോടതി. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിൽ പറയുന്നു. ഖൈത്താൻ മേഖലയിൽ കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അധ്യാപകൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. ആദ്യം ക്രിമിനൽ കോടതി അധ്യാപകന് വധശിക്ഷ വിധിച്ചിരുന്നു. അപ്പീൽ കോടതി ഈ വിധി റദ്ദാക്കിയാണ് 10 വർഷത്തെ കഠിന തടവ് വിധിച്ചിട്ടുള്ളത്. കുട്ടികളെ ബലാത്സംഗം ചെയ്തത് ഉൾപ്പെടെ ഒന്നിലധികം കേസുകളിൽ അധ്യാപകൻ വിവിധ ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. മുമ്പ് കേസുകളിൽ ശിക്ഷ വിധിക്കുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തു.

Related News