കുവൈത്തിലെ പുരുഷ തൊഴിലാളികൾക്കായി ഒരു അഭയകേന്ദ്രം സ്ഥാപിക്കുന്നത് വേ​ഗത്തിലാക്കണമെന്ന് ഓഡിറ്റ് ബ്യൂറോ

  • 15/07/2024


കുവൈത്ത് സിറ്റി: എംബസികളുമായി ബന്ധപ്പെട്ട എല്ലാ ഷെൽട്ടറുകളും അടച്ചുപൂട്ടിയതിനാൽ പുരുഷ പ്രവാസി തൊഴിലാളികൾക്ക് അഭയം നൽകേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഓഡിറ്റ് ബ്യൂറോ. സ്ത്രീകൾക്ക് മാൻപവർ അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന നിലവിലെ ഔദ്യോഗിക ഷെൽട്ടർ സെൻ്റർ മതിയാകും. എല്ലാ സ്ത്രീ താമസക്കാരെയും അതിലേക്ക് അയക്കും. 2024ലെ നാമമാത്ര തൊഴിലവസരങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടികളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനുള്ള ശുപാർശകളുടെ തുടർനടപടികൾ സംബന്ധിച്ചുള്ള റിപ്പോർട്ടിലാണ് ഓഡിറ്റ് ബ്യൂറോ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

ഇക്കാര്യത്തിൽ മാൻപവർ അതോറിറ്റിയുടെ ശ്രമങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് ദിവാൻ ടീമിൻ്റെ ഫീൽഡ് സന്ദർശനം നടത്തണം. അഭയ കേന്ദ്രത്തിൽ രോഗങ്ങൾ പടരുന്നത് പരിമിതപ്പെടുത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അതോറിറ്റി ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. കേന്ദ്രത്തിലെ അന്തേവാസികൾക്ക് യാതൊരു ഫീസും ഏർപ്പെടുത്താതെയാണ് ആരോഗ്യ മന്ത്രാലം ആരോഗ്യ സേവനങ്ങൾ നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News