വ്യാജരേഖ ചമച്ചതിനും പ്രതികളെ സഹായിച്ചതിനും കുവൈത്തിൽ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ

  • 15/07/2024


കുവൈത്ത് സിറ്റി: തടങ്കൽ ഉത്തരവുകളുള്ള പ്രതികളെ സഹായിച്ചതിനും ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിനും പോലീസ് സ്റ്റേഷൻ മേധാവി ഉൾപ്പെടെ ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തു. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അധികൃതരുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Related News