ഗാർഹിക തൊഴിലാളികളുടെ വിസമാറ്റം; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

  • 15/07/2024


കുവൈത്ത് സിറ്റി: മാൻപവർ അതോറിറ്റി ഗാർഹിക തൊഴിലാളികളിൽ നിന്ന് അവരുടെ റെസിഡൻസി ആർട്ടിക്കിൾ 20 ൽ നിന്ന് ആർട്ടിക്കിൾ 18ലേക്ക് മാറ്റാനുള്ള അഭ്യർത്ഥനകൾ സ്വീകരിച്ചു തുടങ്ങി. ജൂലൈ 14 ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക് ഗാർഹിക തൊഴിലാളികൾക്ക് അവരുടെ റെസിഡൻസി സ്വകാര്യ മേഖലയിലെ വർക്ക് റെസിഡൻസിയിലേക്ക് മാറ്റുന്നതിന് അനുമതിയുണ്ട്. മൂന്ന് വ്യവസ്ഥകളാണ് നിശ്ചയിച്ചിട്ടുള്ളത്. തൊഴിലുടമയുടെ അം​ഗീകാരം, ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർ റെസിഡൻസി കൈമാറാൻ സമ്മതിച്ചുവെന്ന് പരിശോധിച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് റെസിഡൻസി അഫയേഴ്‌സിൻ്റെ അംഗീകാരം, അപേക്ഷകൻ കുറഞ്ഞത് ഒരു വർഷമെങ്കിലും കുവൈത്തിൽ താമസിച്ചെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവയാണ് വേണ്ടത്.

Related News