കോസ്മറ്റിക് സർജറി ഫലമായി വൈകല്യം; കുവൈത്തിലെ പ്ലാസ്റ്റിക് സർജറി സെന്ററിന് 24,000 ദിനാർ പിഴ

  • 15/07/2024


കുവൈത്ത് സിറ്റി: ലിപ്പോസക്ഷൻ ഓപ്പറേഷന്‍റെ ഫലമായി വൈകല്യവും സങ്കീര്‍ണ ആരോഗ്യ പ്രശ്നവും അനുഭവിച്ച കുവൈത്തി പൗരയ്ക്ക് 24,000 ദിനാർ നഷ്ടപരിഹാരം നൽകണമെന്ന് വിധി. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലെ സിവിൽ ഡിവിഷൻ ആണ് ഉത്തരവിട്ടത്. പ്ലാസ്റ്റിക് സർജറി സെന്‍ററില്‍ നടത്തിയ ഓപ്പറേഷനിലാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ഡോക്ടർ മതിയായ പരിചരണം നൽകിയില്ലെന്നും തന്‍റെ കടമകൾ നിറവേറ്റിയില്ലെന്നും അഭിഭാഷക ഇസ്രാ ബഹ്മാൻ കോടതിയില്‍ വാദിച്ചു. പ്രൊഫഷണൽ പിശക്, അശ്രദ്ധ, ശരിയായ മെഡിക്കൽ തത്വങ്ങളുടെ ലംഘനം എന്നിവ കാരണമാണ് തന്‍റെ കക്ഷിക്ക് സങ്കീര്‍ണായ ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. തന്‍റെ കക്ഷിയുടെ അവസ്ഥ വളറെ മോശമാണെന്നും ചികിത്സിക്കാൻ പ്രയാസമാണെന്നും അഭിഭാഷക ചൂണ്ടിക്കാട്ടുകയും ചെയ്തു.

Related News