മഹ്ബൂല ഏരിയയിൽ പരിശോധന; ബേസ്മെന്‍റ് അനധികൃതമായി ഉപയോഗിച്ചതിന് നടപടി

  • 15/07/2024


കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ ഗവർണറേറ്റുകളിലും പരിശോധന തുടര്‍ന്ന് അധികൃതര്‍. അഹമ്മദി ഗവർണറേറ്റിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിൻ്റെ സൂപ്പർവൈസറി ടീം എല്ലാ ഗവർണറേറ്റുകളിലും ഫീൽഡ് ടൂറുകൾ തീവ്രമാക്കിയിട്ടുണ്ട്. മഹ്ബൂല ഏരിയയിൽ നടത്തിയ രണ്ടാമത്തെ ഫീൽഡ് ഇൻസ്പെക്ഷൻ ടൂറില്‍ കയ്യേറ്റങ്ങളും നിയമലംഘനങ്ങളും കണ്ടെത്തി. മഹ്‌ബൂല ഏരിയയിൽ ലൈസൻസുള്ളവ ഒഴികെയുള്ള ആവശ്യങ്ങൾക്ക് ബേസ്‌മെൻ്റ് ഉപയോഗിച്ചതിന് 14 ലംഘനങ്ങൾ പുറപ്പെടുവിക്കുകയും 53 മുന്നറിയിപ്പുകൾ നൽകുകയും ചെയ്‌തു. മുനിസിപ്പാലിറ്റിയുടെ ചട്ടങ്ങളും നിയമങ്ങളും പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അധികൃതര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Related News