വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാൻ പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കുവൈറ്റ്

  • 15/07/2024


കുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിഡോ. മഹമൂദ് അബ്ദുൽ അസീസ് ബുഷെഹ്‌രി സ്പിക് ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയുടെ സിഇഒയും ചൈനയുടെ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പ്രതിനിധിയുമായ മിസ് മാ ഷാവോയുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഊർജമേഖലയിലെ സഹകരണവും വികസിപ്പിക്കാനുള്ള വഴികളാണ് കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തത്. 

കുവൈത്തിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയവും ചൈനയുടെ നാഷണൽ എനർജി അഡ്മിനിസ്‌ട്രേഷനും തമ്മിലുള്ള സഹകരണത്തിനായി ഒപ്പുവെച്ച തന്ത്രപരമായ ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് പുനരുപയോഗ ഊർജ പദ്ധതികളെ കുറിച്ച് ചർച്ച നടന്നത്. 2025-ലെ വേനൽക്കാലത്ത് വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള ചില അതിവേഗ പരിഹാരങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു.

Related News