മുംബൈയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തില്‍ 42 പേർക്ക് പരിക്കേറ്റു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമായിരുന്നു അപകടം. ഡോംബിലയിലെ കേസർ ഗ്രാമത്തില്‍ നിന്നും തീർഥാടകരുമായി പന്തർപുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മുംബൈ - ലോനാവാല റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് താഴ്ചയില്‍ നിന്ന് ബസ് പുറത്തെടുത്ത ശേഷം ഗതാഗതം പുന:സ്ഥാപിച്ചു. അപകട കാരണം വ്യക്തമല്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?