ഷുവൈഖ് തുറമുഖത്ത് കണ്ടെയ്‌നറിൽ നിന്ന് നൈട്രിക് ആസിഡ് ചോർന്നു

  • 16/07/2024


കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്തെ ഒരു കണ്ടെയ്‌നറിൽ നിന്ന് നൈട്രിക് ആസിഡ് എന്ന രാസവസ്തു ചോർന്നു. അഗ്നിശമന സേനാംഗങ്ങൾ കൃത്യ സമയത്ത് ഇടപെട്ടതിനാൽ ആശങ്കയൊഴിവായി. കാര്യമായ പരിക്കുകളില്ലാതെ സ്ഥിതി​ഗതികൾ നിയന്ത്രിക്കാനായി. ഷുവൈഖ് തുറമുഖത്തെ ഒരു കണ്ടെയ്‌നറിൽ നിന്ന് ദ്രാവക പദാർത്ഥം ചോർന്നതിനെ കുറിച്ച് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. പ്രദേശത്തേക്ക് പോകാൻ ഹാസാർഡസ് മെറ്റീരിയൽസ് ഫയർ സെൻ്ററുകൾക്ക് ഉടൻ നിർദ്ദേശം നൽകി. നൈട്രിക് ആസിഡ് ആണ് ചോർന്നതെന്ന് വേ​​ഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു. സൈറ്റ് സുരക്ഷിതമാക്കിയ ശേഷം രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്കനുസരിച്ച് അത് കൈകാര്യം ചെയ്തുവെന്നും ഫയർഫോഴ്സ് അറിയിച്ചു.

Related News