കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക ക്യാമ്പയിനുമായി കുവൈറ്റ് മുനിസിപ്പാലിറ്റി

  • 16/07/2024

 


കുവൈത്ത് സിറ്റി: സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങളും നിയമലംഘനങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഒരു കാമ്പയിൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. പൊതുഭൂമിയിലെ അനധികൃത പ്രവർത്തനങ്ങൾ പരിഹരിക്കാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിൻ എന്ന് കൈയേറ്റങ്ങൾക്കായുള്ള നിരീക്ഷണ സംഘത്തിൻ്റെ തലവൻ എഞ്ചിനീയർ അബ്ദുള്ള ജാബർ സ്ഥിരീകരിച്ചു. കയ്യേറ്റങ്ങൾ നീക്കം ചെയ്തും നിയമലംഘകർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പും വരുത്തും.

രാജ്യത്തുടനീളമുള്ള ഭൂവിനിയോഗം ക്രമാനുഗതമായി നിലനിർത്തുന്നതിനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് ഈ സംരംഭം. മുനിസിപ്പാലിറ്റി മന്ത്രി ഡോ. നൂറ അൽ മിഷാൻ അടുത്തിടെ സ്വത്ത് കൈയേറ്റങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ പ്രത്യേക സംഘത്തിൻ്റെ തലവനുമായി ഒരു യോഗം വിളിച്ചിരുന്നു. എല്ലാ മേഖലകളിലും ബാധകമായ വ്യവസ്ഥാപിത സംവിധാനങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ലംഘനങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള തന്ത്രങ്ങളും നടപടികളും യോ​ഗത്തിൽ ചർച്ച ചെയ്തു.

Related News