കുവൈത്തിൽ പുതിയ ട്രാഫിക് നിയമം ; വാഹനാപകടങ്ങളിലെ മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കും പ്രതീക്ഷ

  • 16/07/2024


കുവൈത്ത് സിറ്റി: ഈ വർഷാവസാനത്തിന് മുമ്പ് തന്നെ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ. നിലവിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ട്രാഫിക് അപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണത്തിലും ദൈനംദിന നിയമലംഘനങ്ങളുടെ എണ്ണത്തിലും വലിയ മാറ്റമുണ്ടാക്കുമെന്നുമാണ് പ്രതീക്ഷ. പിഴകൾ വർധിപ്പിക്കുന്നത് നിയമലംഘനങ്ങൾ കുറയ്ക്കുകയും റോഡ് നിയമങ്ങളിൽ മുമ്പത്തേക്കാൾ കൂടുതൽ അച്ചടക്കം ഉള്ളതായി വിലയിരുത്തപ്പെടുന്നുമുണ്ട്. മുൻസീറ്റിൽ ഇരുത്തി കുട്ടികളെ കൊണ്ട് പോകുന്ന നിയമലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻ അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദ ട്രാഫിക് ആൻഡ് റെസ്‌ക്യൂ ഓപ്പറേഷൻസ് റൂമിനും ട്രാഫിക് ആൻഡ് റെസ്‌ക്യൂ പട്രോളിങ്ങിനും നിർദേശം നൽകിയിട്ടുണ്ട്.

Related News