കൊടും ചൂട്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 16/07/2024


കുവൈറ്റ് സിറ്റി : ഉയർന്ന താപനിലയിൽ, പ്രത്യേകിച്ച് രാവിലെ 10:00 നും വൈകുന്നേരം 4:00 നും ഇടയിലുള്ള ചൂട് കൂടുതലുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും മരണത്തിലേക്കുവരെ നയിക്കുമെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി

നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ കാരണം ജൂലൈ ആദ്യ 10 ദിവസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 33 കേസുകളാണ് ഡോക്ടർമാർ കൈകാര്യം ചെയ്തതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു, സൂര്യപ്രകാശത്തിൽ ദീർഘനേരം ചെലവഴിക്കുന്ന കുട്ടികളും ബീച്ചിൽ പോകുന്നവരും സൂര്യാഘാതമേൽക്കുന്നവരിൽ ഉൾപ്പെടുന്നതായി ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് അറിയിച്ചു.

Related News