ആരോഗ്യ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കുവൈത്തിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖല അടച്ചുപൂട്ടി

  • 16/07/2024


കുവൈറ്റ് സിറ്റി : ആരോഗ്യ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് കുവൈത്തിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖല താൽക്കാലികമായി അടച്ചുപൂട്ടി.   ആരോഗ്യ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതിനാൽ  Dipndip എല്ലാ ശാഖകളും താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. തങ്ങളുടെ സാമഗ്രികൾ, സ്റ്റാഫ്, സെൻട്രൽ കിച്ചൺ എന്നിവ പരിശോധിക്കാൻ പ്രത്യേക അധികാരികളെ അനുവദിക്കുന്നതിനായി കമ്പനി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുന്നുവെന്ന് ഔദ്യോഗികമായി അറിയിച്ചു. അവരുടെ ഭക്ഷണത്തിൻ്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനാണ് ഈ നടപടി. പരിശോധനകൾ  പൂർത്തിയാക്കി എല്ലാം സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്നത് വരെ അടച്ചിടൽ തുടരുമെന്നും അറിയിച്ചു. 

Related News