പ്രവാസി കുടുംബങ്ങളെ ലക്ഷ്യമിട്ട് കുവൈത്തില്‍ വൻ തട്ടിപ്പ്

  • 16/07/2024


കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവർത്തിക്കുന്ന ടൈംഷെയർ കമ്പനി ഏഷ്യൻ കുടുംബങ്ങളെ കബളിപ്പിക്കുന്നതായി പരാതി. അവർക്ക് ഹവല്ലിയിൽ ഒരു ചെറിയ ഓഫീസും കുവൈത്ത് സിറ്റിയിൽ ഒരു പ്രധാന ഓഫീസും ഉണ്ട്. തുടക്കത്തിൽ ഷോപ്പിംഗ് മാളിലെ പാർക്കിംഗ് സ്ഥലങ്ങളിൽ കമ്പനി കൂപ്പണുകൾ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് അവരുടെ വിവരങ്ങൾ പൂരിപ്പിക്കാൻ ആളുകളോട് ആവശ്യപ്പെടും. ഒരാഴ്ചയോ അതിൽ കൂടുതലോ കഴിയുമ്പോൾ ഫോൺ കോളിലൂടെയോ വാട്ട്‌സ്ആപ്പ് വഴിയോ ബന്ധപ്പെട്ട് 200 പേരുടെ ഒരു നറുക്കെടുപ്പില്‍ വിജയിച്ചതായി അറിയിക്കും. 

സമ്മാനം വാങ്ങാൻ അവരെ ഓഫീസിലേക്ക് ക്ഷണിച്ച ശേഷം അഞ്ച് കുവൈത്തി ദിനാറിന്‍റെ വൗച്ചറും ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നാല് രാത്രി താമസത്തിനുള്ള സൗകര്യവും നൽകും. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയാണ് ഇവര്‍ ലക്ഷ്യമിടുന്നു. ഹോട്ടലില്‍ എത്തുമ്പോൾ 175 രാജ്യങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നതിനുള്ള 35 ദിവസത്തെ പാക്കേജ്, ദമ്പതികൾക്ക് ഒരു വർഷത്തെ ജിം പാക്കേജ്, കുട്ടികൾക്കുള്ള സമ്മർ ക്യാമ്പുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സൗജന്യ ഡിന്നർ നൈറ്റ്, എന്നിങ്ങനെയുള്ള ഓഫറുകളുമായി കമ്പനി ആകര്‍ഷകമായ ഓഫറുകള്‍ മുന്നിൽ വയ്ക്കും. ഈ പാക്കേജുകൾ 250 കുവൈത്തി ദിനാല്‍ മുതലുള്ളതാണ്. പണമടച്ചുകഴിഞ്ഞാൽ കമ്പനിയുടെ പ്രതികരണം മന്ദഗതിയിലാകും. പിന്നീടാണ് ഇതൊരു കെണിയാണ് മനസിലാകുക. നിരവധി പേരാണ് പരാതികളുമായി ഇപ്പോൾ എത്തുന്നത്.

Related News