മെയ്യിൽ1,067 പുതിയ ക്രിമിനൽ കേസുകൾ കൂടി; എണ്ണം കൂടുന്നതിൽ ആശങ്ക

  • 17/07/2024


കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സാമൂഹിക സുരക്ഷ നിലനിർത്തുന്നതിനുമായി തീവ്രമായ ശ്രമങ്ങൾക്കിടയിലും, രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണം കൂടുന്നതിൽ ആശങ്ക രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷൻ. സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മെയ് മാസത്തിൽ 1,067 പുതിയ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 522 എണ്ണം ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. 414 എണ്ണം ക്ലോസ് ചെയ്തപ്പോൾ ബാക്കിയുള്ളവ ഇപ്പോഴും പരിഗണനയിലാണ്.

റിപ്പോർട്ട് പ്രകാരം മെയ് മാസത്തിൽ ആകെ ലഭിച്ച കേസുകളുടെ എണ്ണം 3,483 ആണ്. ഇവയിൽ വാണിജ്യപരമായ കേസുകളാണ് ഏറ്റവും കൂടുതലുള്ളത്, 34.3 ശതമാനം. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ, ബാങ്കിംഗ് കുറ്റകൃത്യങ്ങളാണ് ഏറ്റവും കൂടതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 31.3 ശതമാനം. അതേസമയം തട്ടിക്കൊണ്ടുപോകൽ, അറസ്റ്റ്, തടങ്കൽ കേസുകൾ എന്നിവ ഏറ്റവും കുറവാണ്, 2.4 ശതമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മെയ് മാസത്തിൽ ലഭിച്ച കേസുകളുടെ എണ്ണത്തിൽ 9.8 ശതമാനം വർധനവാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Related News