540 ഫാമിലി വിസ അപേക്ഷകളിൽ 320 എണ്ണത്തിന് ആദ്യ ദിനം തന്നെ അം​ഗീകാരം

  • 17/07/2024


കുവൈത്ത് സിറ്റി: ഫാമിലി വിസ അനുവദിക്കുന്നതിലെ പുതിയ തീരുമാനം വന്നതോടെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകളിൽ തിരക്ക് കൂടി. , പ്രത്യേകിച്ച് ഫർവാനിയ, അഹമ്മദി, ഹവല്ലി എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഭാര്യക്കും 14 വയസിൽ താഴെയുള്ള മക്കൾക്കുമാണ് ഫാമിലി വിസയോടെ കുവൈത്തിലേക്ക് വരാനാവുക. കുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്ന പ്രവാസികൾ തീരുമാനം പ്രയോജനപ്പെടുത്താൻ വിവിധ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റുകളിലേക്ക് ഒഴുകുകയാണ്.

രാജ്യത്തെ ഗവർണറേറ്റുകളിലുടനീളമുള്ള റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റുകൾക്ക് ഫാമിലി വിസയ്‌ക്കായി ഏകദേശം 540 അപേക്ഷകൾ ലഭിച്ചു. പ്രധാനമായും അറബ് രാജ്യങ്ങളിലെ പ്രവാസികളിൽ നിന്നാണ് അപേക്ഷകൾ എത്തിയത്. അപേക്ഷകർ ഒരു അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യുകയും ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം. താമസക്കാരുടെ എണ്ണം കൂടുതലായ പ്രദേശങ്ങൾ ആയതിനാൽ തീരുമാനം നടപ്പാക്കലിൻ്റെ ആദ്യ ദിവസം ഫർവാനിയ, ഹവല്ലി, അഹമ്മദി കാര്യമായ തിരക്ക് അനുഭവപ്പെട്ടു. 520 അപേക്ഷകളിൽ 320 എണ്ണം അം​ഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

Related News