കുവൈറ്റ് റെയിൽവേ പദ്ധതികളുടെ വേ​ഗം വർധിപ്പിക്കണമെന്ന് മന്ത്രിസഭാ കൗൺസിൽ

  • 17/07/2024


കുവൈത്ത് സിറ്റി: റെയിൽവേ പദ്ധതിയിലെ നേട്ടങ്ങളുടെ വേഗത ത്വരിതപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി മന്ത്രിസഭാ കൗൺസിൽ. ഇന്നലെ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യത്തിൽ സുപ്രധാന ചർച്ചകൾ നടന്നത്. കുവൈത്തിലെ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിതല പബ്ലിക് സർവീസസ് കമ്മിറ്റിയുടെ ശുപാർശയും ഇതുമായി ബന്ധപ്പെട്ട് റോഡ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിനായുള്ള പബ്ലിക് അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടും മന്ത്രിമാരുടെ കൗൺസിൽ ചർച്ച ചെയ്തു.

പദ്ധതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ പൂർത്തീകരിക്കുന്നതിനും ജോലിയുടെ വേഗത വർധിപ്പിക്കുന്നതിനും മന്ത്രിസഭാ കൗൺസിൽ അതോറിറ്റിയെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച ആനുകാലിക റിപ്പോർട്ട് (ഓരോ ആറുമാസം കൂടുമ്പോഴും) മന്ത്രിമാരുടെ സമിതിക്ക് നൽകണം. അതേസമയം, പദ്ധതി രൂപകൽപന ചെയ്യുന്നതിനായി അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് ലഭിച്ച ഓഫറുകളുടെ കവറുകൾ കേന്ദ്ര ടെൻഡർ കമ്മിറ്റി ദിവസങ്ങൾക്കുള്ളിൽ തുറക്കുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.

Related News