വാരാന്ത്യത്തിൽ കുവൈത്തിൽ കാലാവസ്ഥ മാറ്റം; മുന്നറിയിപ്പ്

  • 17/07/2024


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ കുവൈത്തിലെ കാലാവസ്ഥ പകലും രാത്രിയും ചൂടുള്ളതായിരിക്കുമെന്ന് മുന്നറിയിപ്പ്. നാളെ, വ്യാഴം മുതൽ ശനി വരെ, വടക്ക് പടിഞ്ഞാറൻ കാറ്റ് 50 കി.മീ കവിയുകയും, തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ദൃശ്യപരത കുറക്കുകയും ചെയ്യും. നാളെ വ്യാഴം, വെള്ളി പ്രതീക്ഷിക്കുന്ന കൂടിയ താപനില 49 ഡിഗ്രിസെൽഷ്യസും, ശനിയാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില 50, ഞായറാഴ്ച പ്രതീക്ഷിക്കുന്ന കൂടിയ താപനില 51 ഡിഗ്രിസെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News