അഹമ്മദി, ഹവല്ലി, ജഹ്‌റ, ഫർവാനിയ ഗവർണറേറ്റുകളിൽ വിപുലമായ പരിശോധനാ; ഫഹാഹീലിൽ 582 പുകയില പാക്കറ്റുകൾ പിടിച്ചെടുത്തു

  • 17/07/2024


കുവൈത്ത് സിറ്റി: സുരക്ഷാ ക്യാമ്പയിനിടെ ഫഹാഹീലിൽ നിന്ന് 582 ച്യുയിം​ഗ് പുകയില പാക്കറ്റുകൾ പിടിച്ചെടുത്തു. അൽ അഹമ്മദി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കടകളിൽ റെയ്ഡ് നടത്തിയത്. നിരോധിതവസ്തുക്കൾ കണ്ടെത്തിയ കടകളുടെ ഉടമകളെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. പുകയില ചവയ്ക്കുന്നത് വായ, നാവ്, മോണ, ആമാശയം, അന്നനാളം (തൊണ്ട), മൂത്രസഞ്ചി എന്നിവയിലെ അർബുദങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറുകൾക്ക് കാരണമാകും.

അതേസമയം, വാണിജ്യ വ്യവസായ മന്ത്രാലയവും മറ്റ് ഏജൻസികളും ചേർന്ന് അൽ അഹമ്മദി, ഹവല്ലി, ജഹ്‌റ, ഫർവാനിയ ഗവർണറേറ്റുകളിൽ വിപുലമായ പരിശോധനാ ക്യാമ്പയിനുകളാണ് നടത്തിയത്. വാണിജ്യ വഞ്ചനയ്ക്കും നിയമലംഘനങ്ങൾക്കുമെതിരെ നടപടികൾ സ്വീകരിച്ചു. സിറിയൻ തക്കാളിയുടെ ഉയർന്ന മാർക്കറ്റ് മൂല്യം മുതലാക്കാൻ ജോർദാനിയൻ എന്ന് തെറ്റായി ലേബൽ ചെയ്യുന്ന ഒരു സ്റ്റോറിന്റെ നിയമലംഘനവും കണ്ടെത്താനായി.

Related News